കര്‍ഷകര്‍ക്ക് കൈത്താങ്ങായി ഭൂമിത്ര സേനാംഗങ്ങള്‍

0

പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് കൈതാങ്ങായി മാനന്തവാടി ആറാട്ട്തറ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് – ഭൂമിത്ര സേന അംഗങ്ങളാണ് കര്‍ഷകരുടെ വയലുകളിലെത്തി ഞാറു പറിക്കലും നടീല്‍ ജോലികളും ചെയ്ത് വരുന്നത്.ഇവരുടെ പ്രവര്‍ത്തികള്‍ കര്‍ഷകര്‍ക്ക് സഹായകരമാവുന്നു ഒപ്പം കൃഷിയില്‍ അറിവ് നേടുക കൂടിയാണ് വിദ്യാര്‍ത്ഥികള്‍

പ്രളയം ആറാട്ടുതറ വേമം പാടത്തെ തകര്‍ത്തെറിഞ്ഞപ്പോള്‍ അവശേഷിക്കുന്ന നെല്‍വയലുകള്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യതോടെയും പ്രളയത്തില്‍ മനസ് തകര്‍ന്ന കര്‍ഷകര്‍ക്ക് തങ്ങള്‍ക്കാവുന്ന വിധം കൈതാങ്ങാവുക എന്ന ഉദ്ദേശത്തോടെയാണ് ആറാട്ടുതറ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഗൈഡ്‌സ് – ഭൂമിത്ര സേന അംഗങ്ങള്‍ വേമം പാടത്ത് ഇറങ്ങിയത്.കര്‍ഷകരുടെ ഞാറ് പറിക്കുന്നതോടൊപ്പം നടീല്‍ ജോലികള്‍ പോലും ചെയ്ത് കൊടുത്താണ് ഈ കുട്ടി കൂട്ടായ്മ കര്‍ഷകര്‍ക്ക് തണലായി മാറിയത്.
നടീല്‍ പ്രവര്‍ത്തികള്‍ക്ക് പ്രിന്‍സിപ്പാള്‍ ഇ.കെ.പ്രകാശന്‍, പി.ടി.എ.പ്രസിഡന്റ് കെ.ജി.സുനില്‍, ഗൈഡ് കോര്‍ഡിനേറ്റര്‍ നിഷ രാജന്‍, ഭൂമിത്ര സേന കോര്‍ഡിനേറ്റര്‍ അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!