കഴിഞ്ഞ അഞ്ചുദിവസത്തിനിടയില്‍ മുത്തങ്ങ എക്സൈസ് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ സ്വര്‍ണ്ണവും, രേഖകളില്ലാതെ കടത്തിയ പണവും, കഞ്ചാവുമടക്കമുള്ള ലഹരിവസ്തുക്കള്‍ പിടികൂടിയ സാഹചര്യത്തിലാണ് വാഹന പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. പ്രളയത്തിനു ശേഷം ഇതുവഴി കൂടുതലായി കള്ളക്കടത്തായി വസ്തുക്കള്‍ എത്തുമെന്ന മുന്നറിയിപ്പിന്റെ എക്സൈസ് വകുപ്പിന് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ചരക്ക് വാഹനങ്ങളും, ബസ് അടക്കമുള്ള യാത്രവാഹനങ്ങളും കര്‍ശന പരിശോധനക്കുശേഷമാണ് കടത്തിവിടുന്നത്. സ്ത്രീയാത്രക്കാരെയും പരിശോധിക്കുന്നതിന്നായി സ്ത്രീ ജീവനക്കാരെയും അതിര്‍ത്തി ചെക്ക് പോസറ്റുകളില്‍ നിയമിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ശ്ക്തമായ മഴയില്‍ നാടുകാണി ചുരവും തകരുകയും ഇതുവഴിയുള്ള ഗാതാഗതം ഇതുവരെ പുന: സ്ഥാപിക്കാനും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇതുവഴി പോയിരുന്ന വാഹനങ്ങളും മുത്തങ്ങ വഴിയാണ് കടന്നുപോകുന്നത്.