ദ്വിദിന ശില്‍പ്പശാല നടത്തി

0

മാനന്തവാടി:സാമൂഹ്യ മാറ്റത്തിന് യുവതലമുറ ശബ്ദമുയര്‍ത്തണമെന്ന് ജന്മഭൂമി കോഴിക്കോട്ട് ബ്യൂറോ ചീഫ് എം.ബാലകൃഷ്ണന്‍.ഞങ്ങളും കാലത്തിനൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി ട്രൈബല്‍ വോയ്‌സ് ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ദ്വിദിന ശില്‍പ്പശാല മാനന്തവാടി അമൃത വിദ്യാലയത്തില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭ്യസ്ഥവിദ്യരായ തലമുറ സ്വസമുദായത്തിന്റെ ഉന്നമനത്തിനായി പരിശ്രമിക്കുകയും അനീതികള്‍ക്കെതിരെ പോരാടുകയും വേണം. വേഷം, ഭാഷ, നിറം അനുഷ്ഠാനങ്ങള്‍ കാഴ്ചപ്പാടുകള്‍ ഗോത്രങ്ങള്‍ എന്നിവയെല്ലാം വിഭിന്നങ്ങളാണെങ്കിലും ലിഖിതപ്പെടാത്ത ചരിത്രങ്ങള്‍ക്കധീതമായി നാമെല്ലാം ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു, സി.വിനോദ് അധ്യക്ഷത വഹിച്ചു.ശ്യാംരാജ് കുസാറ്റ്, ഗിരീഷ് കുബേര്‍ ഭോപ്പാല്‍,സുനിത പൊന്നാനി, ഹരീഷ് തളിപ്പറമ്പ്,സുനന്ദ ഒ.ബി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ധന്യരാമന്‍, സുനിത, അശ്വതി, നിധിന്‍ ചന്ദ്രന്‍,നിമിഷ എന്നിവര്‍ ശിബിരത്തിന് നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!