മീനങ്ങാടിയില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന മീനങ്ങാടിയില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന; വഴിയോര കച്ചവട സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ പിഴയീടാക്കി. വൃത്തിഹീനമായ സാഹചര്യത്തില്‍ ഗുണനിലവാരമില്ലാത്ത ആഹാരവസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് ആരോഗ്യ വകുപ്പ്.ഗുണനിലവാരമില്ലാത്ത കുപ്പിയില്‍ ഉപ്പിലിട്ട പൂപ്പല്‍ ബാധിച്ച് തുടങ്ങിയ മാങ്ങയും, ക്യാരറ്റും, തുടങ്ങി ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ സൂക്ഷിച്ച സ്ഥാപനങ്ങള്‍ക്കെതിരെയും സിഗററ്റ് പോലെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയുമാണ് ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും നടപടി എടുത്തത്. ഗുണനിലവാരമില്ലാത്ത കുപ്പിയില്‍ ഉപ്പിലിട്ട പൂപ്പല്‍ ബാധിച്ച് തുടങ്ങിയ മാങ്ങയും, ക്യാരറ്റും, തുടങ്ങി ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ സൂക്ഷിച്ച സ്ഥാപനങ്ങള്‍ക്കെതിരെയും സിഗററ്റ് പോലെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയുമാണ് ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും നടപടി എടുത്തത്. മീനങ്ങാടി ,കുട്ടിരായിന്‍ പാലത്തെ വഴിയോര കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെയും, കാക്കവയലിന് സമീപം സുധിക്കവലയിലെ സ്ഥാപനത്തിനുമാണ് ആരോഗ്യ വകുപ്പും പഞ്ചായത്തും പിഴയിട്ടത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഗുണ നിലവാരമില്ലാത്ത ആഹാരവസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതോടൊപ്പം അടച്ചു പൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പും ആരോഗ്യ വകുപ്പ് ബന്ധപ്പെട്ട സ്ഥാപന ഉടമകളെ അറിയിച്ചു. മീനങ്ങാടി ആരോഗ്യ വകുപ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീത, ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷബ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് പരിശോധന നടത്തിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.