നടവയല്‍ മേഖലയിലെ വന്യമൃഗ ശല്യം,പൂതാടി പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കര്‍ഷകരുടെയും,ജനപ്രതിനിധികളുടേയും,വനം വകുപ്പ്,പോലീസ്,ഉദ്യോഗസ്ഥരുടേയും യോഗം നടവയല്‍ ജൂബിലി ഹാളില്‍ ചേര്‍ന്നു.പൂതാടി പഞ്ചായത്തിലെ എടക്കാട്,പേരൂര്‍,വണ്ടിക്കടവ്,നെയ്ക്കുപ്പ പ്രദേശത്തെ രൂക്ഷമായ വന്യമൃഗ ശല്യം തടയുന്നതിനും,പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനുമായിരുന്നു ചര്‍ച്ച.ആന ഇറങ്ങുന്ന സ്ഥലങ്ങളില്‍ രണ്ട് വാച്ചര്‍ മാരെ നിയമിക്കാനും,പഞ്ചായത്തംഗം ചെയര്‍മാനായും , വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കണ്‍വീനറുമായി ആറംഗ ജനകിയ കമ്മിറ്റിയും രൂപകരിച്ചു.വൈദ്യുതിവേലി അറ്റകുറ്റപണികള്‍ ഉടന്‍ നടത്താനും തീരുമാനമായിട്ടുണ്ട് .നടവയല്‍ ജൂബിലി ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു , വൈ: പ്രസിഡന്റ് എം എസ് പ്രഭാകരന്‍, ചെതലയം റേഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദ് , കേണിച്ചിറ സി ഐ ശശീധരന്‍ , ഫോറസ്റ്റ്‌റര്‍ മണികണ്ഠന്‍,രാജേഷ് ടി എന്‍ ,നടവയല്‍ ആര്‍ച്ച് പ്രീസ്റ്റ് ഫാ:ജോസ് മേച്ചേരില്‍ , പഞ്ചായത്ത് അംഗങ്ങളായ അന്നക്കുട്ടിജോസ് , ബി എം സരിത , ടി കെ സുധീരന്‍, എ എം പ്രസാദ്, തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.