കേരള എന്‍.ജി.ഒ അസോസിയേഷന്‍ പ്രതിഷേധ കൂട്ടായ്മ നടത്തി

0

ട്രഷറി വകുപ്പ് ജീവനക്കാരോടുള്ള അവഗണനയ്ക്കെതിരെ കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ ട്രഷറിക്കു മുമ്പില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ജീവന ക്കാരുടെ പ്രമോഷനും സ്ഥലം മാറ്റവും ഉടന്‍ നടപ്പിലാക്കുക, ഓഫീസ് അറ്റന്‍ഡന്റു മാരുടെ പത്തു ശതമാനം പ്രമോഷന്‍ നടപ്പിലാക്കുക, ട്രഷറി സ്പെഷ്യല്‍ റൂള്‍ അട്ടിമറിക്കാനുള്ള നീക്കം അവസാനി പ്പിക്കുക, ട്രഷറി സോഫ്റ്റ് വെയര്‍ അപാകതകള്‍ പരിഹരിച്ച് കാര്യക്ഷമ മാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രതിഷേധ കൂട്ടായ്മ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി കെ.എ മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ കെ ടി ഷാജി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, വി.ആര്‍ ജയപ്രകാശ്, ഇ എസ് ബെന്നി, ടി.അജിത്ത്കുമാര്‍, ജില്ലാ വൈസ് പ്രസിഡണ്ട് എം.സി ശ്രീരാമ കൃഷ്ണന്‍, ജോയന്റ് സെക്രട്ടറി സി.കെ ജിതേഷ്, ലൈജു ചാക്കോ, അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
05:06