തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കര്‍ശന വാഹന പരിശോധനയാണ് സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തുന്നത്. സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നുവരുന്ന പ്രധാന അതിര്‍ത്തിയായ മുത്തങ്ങ തകരപ്പാടിയിലാണ് പൊലിസും എക്സൈസും വാഹനങ്ങള്‍ പരിശോധിച്ച് കടത്തിവിടുന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കള്ളപ്പണം, ലഹരി വസ്തുക്കള്‍ എന്നിവ സംസ്ഥാനത്തേക്ക് എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന. മുത്തങ്ങ തകരപ്പാടിയില്‍ പൊലിസിന്റെയും തുടര്‍ന്ന് എക്സൈസിന്റെയും പരിശോധനക്ക് വിധേയമായാണ് യാത്ര- ചരക്കുവാഹനങ്ങള്‍ കടുന്നുപോകുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളെ കര്‍ശന പരിശോധന നടത്തിയാണ് ജീവനക്കാര്‍ കടത്തിവിടുന്നതും. തെരഞ്ഞെടുപ്പ് കഴിയുംവരെ ഈ പരിശോധനങ്ങള്‍ തുടരാനാണ് വകുപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്.