ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിന് 51 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി

0

ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത.ജില്ലയിലെ സര്‍വേ നടപടികളുടെ ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിന് 51 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി. ഒക്ടോബര്‍ 5 ന് രാവിലെ 10 30നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സര്‍വേ നടപടികള്‍ ഉദ്ഘാടനം ചെയ്യുന്നത്.മേപ്പാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ടിവി വഴി പൊതുജനങ്ങള്‍ക്ക് ഉദ്ഘാടനം കാണാന്‍ സൗകര്യം ഒരുക്കും.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ് അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് കമ്മിറ്റിക്ക് രൂപം നല്‍കിയത്. സികെ ശശീന്ദ്രന്‍ എംഎല്‍എയും യോഗത്തില്‍ സംബന്ധിച്ചു. 51 അംഗ ജനറല്‍ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ സഹദാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ആറാം വാര്‍ഡ് അംഗം ടി എം ഹംസ വൈസ് ചെയര്‍മാനും ചന്ദ്രശേഖരന്‍ തമ്പി കണ്‍വീനറുമാണ്. രാഹുല്‍ഗാന്ധി എംപി , സി കെ ശശീന്ദ്രന്‍ എംഎല്‍എ എന്നിവര്‍ രക്ഷാധികാരികള്‍ ആണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും പ്രതിനിധികള്‍, വ്യാപാരി സംഘടന പ്രതിനിധികള്‍, ക്ലബ് ഭാരവാഹികള്‍, സന്നദ്ധ സംഘടനകളില്‍ നിന്നുള്ളവര്‍ എന്നിങ്ങനെ 51 പേരടങ്ങുന്നതാണ് ജനറല്‍ കമ്മിറ്റി

Leave A Reply

Your email address will not be published.

error: Content is protected !!