പുല്‍പ്പളളി ശശിമല കുഴുപ്പുമാലിയില്‍ ബെന്നിയുടെ വീടിനോട് ചേര്‍ന്ന സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ച 3 കിന്റലോളം കുരുമുളക് മോഷ്ടിച്ച് കടത്തിയകേസിലാണ് 3 പേര്‍ പിടിയിലായത്. പുല്‍പ്പള്ളി വടാനക്കവല ചെമ്പക പുരയില്‍ അനൂപ് (22) താന്നി തെരുവ് തെക്കേ പീടികയില്‍ നൗഫല്‍ (22) താന്നി തെരുവ് ചെവിടക്കല്‍ പാറക്കല്‍ മുഹമ്മദ് സിനാന്‍ (18) എന്നിവരെയാണ് പിടികൂടിയത്. സിസിടിവി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെകണ്ടെത്തിയത്. മോഷ്ടിച്ച മുളക് മീനങ്ങാടി , മേപ്പാടി , ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലെ കടകളിലാണ് വിറ്റത്. കിട്ടിയ പണം ഇവര്‍ വീതിച്ചെടുത്തു. ഒരാളെ കൂടി പിടികൂടാനുണ്ട്. ബത്തേരി ഡിവൈഎസ്പി ക്ക് കീഴിലെ സ്‌പെഷല്‍ സ്‌ക്വാഡും പുല്‍പ്പള്ളി പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പുല്‍പ്പള്ളി എസ് എച്ച് ഒ മഹേഷ്, എസ് ഐ ജിതിന്‍ കുമാര്‍ , ആദര്‍ശ് , സബിന്‍, വിപിന്‍ , ജോജി, ഷാഫി, മോഹന്‍ദാസ് എന്നിവരും അന്വേക്ഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
No comments yet. Be the first to comment!