വടക്കനാട് - വള്ളുവാടി മേഖലകളില്‍ ഭീതിപരത്തുന്ന മുട്ടികൊമ്പനെ തുരത്താന്‍ വനംവകുപ്പ് കുങ്കിയാനകളെ എത്തിച്ചു. മുത്തങ്ങ ആനപന്തിയിലെ വിക്രം, പ്രമുഖ, ഉണ്ണികൃഷ്ണന്‍, സൂര്യന്‍ എന്നീ ആനകളെയാണ് മേഖലകളില്‍ വ്യന്യസിച്ചിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിലാണ് കുങ്കികളെ പ്രദേശത്തെത്തിച്ചത്. ഇവയെ ഉപയോഗിച്ച് പ്രശ്നക്കാരാനായ കൊമ്പന്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് തടയാനാണ് പദ്ധതി. കൂടാതെ കാട്ടാനയെ വനംവകുപ്പ് നിരീക്ഷിച്ചുവരുകയുമാണ്. കാട്ടാനയെപിടികൂടിയാല്‍ പാര്‍പ്പിക്കാനുള്ള കൂട് നിര്‍മ്മാണത്തിന്റെ നടപടികളും പുരോഗമിക്കുകയാണ്.
Comments (0)
No comments yet. Be the first to comment!