വെറ്ററിനറി ഡോക്ടര്‍ നിയമനം
ജില്ലാ മൃഗസംരക്ഷണ വകുപ്പ് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ്, അംഗീകൃത തിരിച്ചറിയല്‍ രേഖയുമായി ഇന്ന് (മാർച്ച് 10) ഉച്ചയ്ക്ക് രണ്ടിന് കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍-04936 202292.
ലൈസന്‍സി നിയമനം
മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ 22 വാർഡ് മൊതക്കരയിൽ 22620101 നമ്പര്‍ ന്യായവില കട ലൈസന്‍സിയെ നിയമിക്കുന്നു. ഭിന്നശേഷി വിഭാഗക്കാർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ മാർച്ച് 27 വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസിൽ
തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ നൽകണം. അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ജില്ലാ സപ്ലൈ ഓഫീസിലും സിവിൽ സപ്ലൈസ് വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലും civilsupplieskerala.gov.in ലഭ്യമാണ്. ഫോൺ- 04936 202273.
കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം
കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ ജെൻഡർ റിസോഴ്സ് സെൻ്ററിലേക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറെ
നിയമിക്കുന്നു.
സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൺ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. പ്രായപരിധി 40 വയസ്സ്.
ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പം വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും സഹിതം മാർച്ച് 12 രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ-9605289237
Comments (0)
No comments yet. Be the first to comment!