അമ്പലവയൽ പ്രദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൻ്റെ അഭിമാന പദ്ധതി സെൻ്റർ ഓഫ് എക്‌സലൻസിൽ ജോലിചെയ്ത 42 തൊഴിലാളികൾക്ക് വർഷങ്ങളായിട്ടും വേദനം നൽകിയില്ലെന്ന് പരാതി. മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടും വേദനം നൽകാത്ത RARS ൻ്റെ നടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി തൊഴിലാളികൾ. അമ്പലവയൽ കാർഷിക ഗവേഷണകേന്ദ്രത്തിൽ മന്ത്രി പി. പ്രസാദ് 2023 ൽ ഉദ്ഘാടനം ചെയ്ത സെന്റർ ഒാഫ് എക്സലൻസിൻ്റെ നിർമ്മാണ ജോലിചെയ്ത 42 തൊഴിലാളികൾക്കാണ് മൂന്ന് വർഷമായിട്ടും വേദനം നൽകാത്തത്. വിഷയത്തിൽ കേന്ദ്രം മേധാവിക്കും, മന്ത്രിക്കുമുൾപ്പെടെ നിരവധിതവണ തൊഴിലാളികൾ പരാതിനൽകി ഇതുവരെ മറുപടിപോലും ലഭിച്ചില്ല. തുടർന്ന് തൊഴിലാളികൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. 42 തൊഴിലാളികൾക്ക് ഉടൻ വേദനം നൽകണമെന്ന് 2026 ജനുവരിയിൽ മനുഷ്യാവകാശ കമ്മീഷൽ ഉത്തരവിട്ടു. എന്നിട്ടും ഇതുവരെ തൊഴിലാളികൾക്ക് വേദനം നൽകാനുളള നടപടി സ്ഥാപനം സ്ഥീകരിച്ചില്ല. തൈ ഉത്പാദനത്തിൽ റെക്കോർഡുകൾ തീർത്ത് പ്രദേശിക കാർഷികഗവേഷണ കേന്ദ്രത്തിലെ മികവിന്റെ കേന്ദ്രം മുന്നേറുമ്പോഴും 3 വർഷങ്ങൾക്ക് മുൻപ് ഈ മികവിൻ്റെ കേന്ദ്രത്തിൻ്റെ നിർമ്മാണ പ്രവർത്തി ചെയ്ത തങ്ങൾക്ക് വേദനം നൽകാൻ ഗവേഷണ കേന്ദ്രം തയ്യാറാവാത്തത് കടുത്ത അനീതിയാണെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇനിയും വിഷയത്തിൽ നടപടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും തൊഴിലാളികൾ പറഞ്ഞു
Comments (0)
No comments yet. Be the first to comment!