കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണുളളത്. 22 കാരറ്റ് ഗ്രാമിന് 14,190 രൂപയും പവന് 1,13,520 രൂപയുമാണ് ഇന്നത്തെ വിപണിവില. 460 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. പവന് 3680 രൂപയുടെ വര്‍ധനവും ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,670 രൂപയും പവന് 93,280 രൂപയുമാണ് വില . ഇന്നലെ 18 കാരറ്റ് സ്വര്‍ണം ഗ്രാം വില ഉച്ചയ്ക്ക് ശേഷം 11,285 രൂപയും ഗ്രാമിന് 90,280 രൂപയുമായിരുന്നു. ഇന്നലെ നാല് തവണ വര്‍ധിച്ച ശേഷം ഒടുവില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍ വില 1,09,840 രൂപയുമായിരുന്നു. വെള്ളിയുടെ വിലയിലും വലിയ തോതില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 325 രൂപയും 10 ഗ്രാമിന് 3,250 രൂപയുമാണ് ഇന്നത്തെ വില.