ബത്തേരി ചുങ്കം ബസ് സ്റ്റാന്‍ഡിന് പുറകില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി അടിവാരം കണലാട് മഞ്ചട്ടിയില്‍ വിനോദി (42) നെയാണ് മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
Comments (0)
No comments yet. Be the first to comment!