പനമരം ചുണ്ടക്കുന്നില്‍ പടക്കംപൊട്ടി യുവാവിന്റെ കൈക്ക് ഗുരുതര പരിക്കേറ്റു. ചുണ്ടക്കുന്ന് പാറക്കണ്ടി ജലീലി ( 28 ) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 ഓടെയാണ് അപകടം. ചുണ്ടക്കുന്ന് കരിയാത്തന്‍ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിനോത്സവത്തിനിടെയായിരുന്നു അപകടം ഉണ്ടായത്. ജലീല്‍ തീകൊളുത്തി എറിഞ്ഞ പടക്കം പൊട്ടാത്തതിനെത്തുടര്‍ന്ന് എടുക്കുന്നതിനിടെ പടക്കം പൊട്ടുകയായിരുന്നു. വലതു കൈയ്ക്ക് ഗുരുതര പരിക്കേറ്റ ജലീലിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കരിമ്പുമ്മല്‍ ക്ഷീരസംഘത്തില്‍ പാല്‍ അളക്കുന്ന ജീവനക്കാരനാണ് ജലീല്‍.
Comments (0)
No comments yet. Be the first to comment!