വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ദേശീയപാത 766ല്‍ കല്ലൂരിന് സമീപമുണ്ടായ അപകടത്തിലാണ് കോഴിക്കോട് -മലപ്പുറം സ്വദേശികള്‍ മരിച്ചത്. ടെയിലര്‍ ലോറിയും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. മലപ്പുറം കാലടി പാറപ്പുറം മേലേപുറത്ത് വളപ്പില്‍ വീട്ടില്‍ മുഹമ്മദ് ഫായിസ്(25), കോഴിക്കോട് രാമനാട്ടുകര ഫാറൂഖ് കോളജ് തൊട്ടാടിപ്പാടം വീട്ടില്‍ അംനത്ത് (25) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മൈസൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന സ്‌കൂട്ടറും, എതിരെവന്ന ടെയിലര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ യാത്രികരായ മലപ്പുറം കാലടി പാറപ്പുറം മേലേപുറത്ത് വളപ്പില്‍ വീട്ടില്‍ മുഹമ്മദ് ഫായിസ്(25), കോഴിക്കോട് രാമനാട്ടുകര ഫാറൂഖ് കോളജ് തൊട്ടാടിപ്പാടം വീട്ടില്‍ അംനത്ത് (25) എന്നിവര്‍ മരിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സുല്‍ത്താന്‍ബത്തേരി പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.