ഇന്ന് രാവിലെ കൽപ്പറ്റയിൽ ടൗൺഷിപ്പ് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് നടൻ ടൗൺഷിപ്പിലെത്തിയത്. സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി, രാജ്യസഭ എംപി പി പി സുനീർ എന്നിവരുടെ സന്ദർശനത്തിന് തൊട്ടു പിന്നാലെയാണ് നടൻ മമ്മൂട്ടി കൽപ്പറ്റയിൽ ടൗൺഷിപ്പിൽ എത്തിയത്. നോഡൽ ഓഫീസർ ഡോ. അരുണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം മുഖ്യമന്ത്രിയും പ്രിയങ്ക ഗാന്ധി എംപിയും സന്ദർശിച്ച വീടുകൾ കണ്ടു. ശേഷം ടൗൺഷിപ്പിലെ ഓരോ നിർമ്മാണ പ്രവർത്തികളും ചോദിച്ചറിയുക നേരിൽ കാണുകയും ചെയ്തു. ടൗൺഷിപ്പ് നിർമ്മാണം ജനങ്ങളുടെ സഹകരണത്തോടെയാണ് നടന്നതെന്നും, ജനങ്ങൾ പിരിച്ചുനൽകിയ പണം കൊണ്ടാണ് ഇത് സാക്ഷാത്കരിച്ചതെന്നും മമ്മൂട്ടി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും മികച്ച ഉദാഹരണമാണ് ഇതെന്നും മറ്റെവിടെയും ഇത്തരമൊരു മാതൃക കാണാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദയാത്ര സിനിമയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തിനുശേഷം മടങ്ങുന്നതിനിടെ ഇന്നു ഉച്ചയ്ക്ക് 12 ഓടെയാണ് മമ്മൂട്ടി ടൗണ്‍ഷിപ്പില്‍ എത്തിയത്. പദയാത്ര നിര്‍മാതാവ് ആന്റോ ജോസഫ്, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
നാട്ടുകാരുമായി സംസാരിക്കുകയും വീടുകൾ സന്ദർശിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Comments (0)
No comments yet. Be the first to comment!