സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 111280 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 13,910 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ രാത്രി ഒരു പവന്‍ സ്വര്‍ണത്തിന് 112320 രൂപയായിരുന്നു നിരക്ക്. ഇന്നലെ മാത്രം നാല് തവണയാണ് സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായത്. രാവിലെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് സംഭവിക്കുകയായിരുന്നു. ഉച്ച തിരിഞ്ഞും വീണ്ടും കുറയുകയുണ്ടായി. ഉച്ചയോടെ ഏകദേശം പതിനായിരത്തിന് അടുത്ത് സ്വര്‍ണവില കുറഞ്ഞു. എന്നാല്‍ ഇന്നലെ രാത്രിയോടെ വീണ്ടും സ്വര്‍ണവില ഉയരുകയായിരുന്നു.
ഇന്നലെ രാവിലെ 111120 രൂപയായിരുന്നു ഒരു പവന്റെ നിരക്ക്. ഇന്നലെ ഉച്ചയ്ക്ക് 1,07,920 രൂപയായി സ്വര്‍ണവില ഇടിയുകയുണ്ടായി. ഇതാണ് അടുത്ത കാലത്ത് സ്വര്‍ണത്തിന് ഉണ്ടായ ഏറ്റവും കുറഞ്ഞ നിരക്ക്.
Comments (0)
No comments yet. Be the first to comment!