മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ കുടുങ്ങും; 10,000 രൂപ പിഴ, കടുത്ത നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍

0

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകളില്ലാത്ത വാഹനങ്ങൾക്കെതിരെ നടപടി കടുപ്പിക്കാൻ ഡൽഹി സർക്കാർ. ആദ്യം ഉടമകളുടെ വീടുകളിലേക്ക് നോട്ടീസ് അയക്കാനും. തുടർന്ന് സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തവർക്ക് 10,000 രൂപ പിഴ ചുമത്താനാണ് തീരുമാനം.

പിയുസി സർട്ടിഫിക്കറ്റുകളില്ലാത്ത വാഹനങ്ങൾ നഗരത്തിൽ ഓടുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ഊർജിതമാക്കാനും തീരുമാനിച്ചു. 17.3 ലക്ഷത്തിലധികം വാഹനങ്ങൾ, പ്രാധാനമായും ഇരുചക്രവാഹനങ്ങൾ (14.6 ലക്ഷം) മലിനീകരണ പരിശോധനകൾ നടത്താതെ കിടക്കുന്നതായാണ് ഡൽഹി സർക്കാരിന്റെ നി​ഗമനം.

ഡൽഹിയിലെ എല്ലാ വാഹന ഉടമകളോടും അവരവരുടെ വാഹനങ്ങൾക്ക് സാധുതയുള്ള സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് നിർദേശിച്ച് ​ഗതാ​ഗത വകുപ്പ് ഒരു പൊതു അറിയിപ്പ് നൽകിയിരുന്നു. പി‌യു‌സി‌സി കൈവശം വച്ചില്ലെങ്കിൽ മൂന്ന് മാസം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്ന് വകുപ്പ് അറിയിച്ചു. അത്തരം വാഹന ഉടമകൾക്ക് മൂന്ന് മാസത്തേക്ക് ലൈസൻസ് കൈവശം വയ്ക്കാൻ അയോഗ്യരാക്കുമെന്നും വ്യക്തമാക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!