കോവിഡ് വാക്‌സീന്‍ മൂന്നാം ഡോസ്; കേന്ദ്ര തീരുമാനം ഉടന്‍
കോവിഡ് വാക്‌സീന്‍ മൂന്നാം ഡോസ് നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി മാര്‍ഗരേഖ പുറത്തിറക്കും. ക്യാന്‍സര്‍ ഉള്‍പ്പെടെ രോഗങ്ങളുള്ള, പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് അധിക ഡോസ് എന്ന നിലയില്‍ മൂന്നാം ഡോസ് നല്‍കാനാണ് ആദ്യ പരിഗണന.ആരോഗ്യവാന്മാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എന്ന നിലയില്‍ പിന്നീട് നല്‍കും.വാക്‌സീന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ആറു മാസത്തിനകം മൂന്നാം ഡോസ് നല്‍കണമെന്ന് കോവാക്‌സീന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു.രാജസ്ഥാന്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളും മൂന്നാം ഡോസ് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.