ഡോമിസിലറി കെയര്‍ സെന്റര്‍ പ്രര്‍ത്തനം ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി ഏറ്റെടുത്തു

0

പൊഴുതന പഞ്ചായത്തിലെ ഡൊമിസിലറി കെയര്‍ സെന്റര്‍ പിണങ്ങോട് ഐഡിയല്‍ കോളേജില്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം ഡിവൈഎഫ്‌ഐ അച്ചൂരാനം മേഖലാ കമ്മിറ്റി ഏറ്റെടുത്തു. പ്രളയ,കോവിഡ് പ്രതിസന്ധികളില്‍ നിരവധി സഹായ പ്രവര്‍ത്തനങ്ങളുമായി മാതൃകാ സൃഷ്ടിക്കുകയാണ് ഡിവൈഎഫ്‌ഐ അച്ചൂരാനം മേഖല കമ്മിറ്റി. അവശ്യ മരുന്നുകള്‍ എത്തിച്ചു കൊടുക്കല്‍, കോവിഡ് ബാധിതരുടെ വീടുകള്‍ അണുവിമുക്തമാക്കല്‍, പള്‍സ് ഓക്‌സിമീറ്റര്‍ ചലഞ്ച് , വാക്‌സിന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്.

നാടിന്റെ ഏതാവശ്യത്തിനും കൂടെയുണ്ടാകുമെന്ന് ഡിവൈഎഫ്‌ഐ അച്ചൂരാനം മേഖലാ സെക്രട്ടറി സൈനുല്‍ ആബിദീന്‍ പറഞ്ഞു .

Leave A Reply

Your email address will not be published.

error: Content is protected !!