ആധുനിക പുല്‍പള്ളിയുടെ ശില്‍പിയായ കുപ്പത്തോട് മാധവന്‍ നായരുടെ 24-ാമത് അനുസ്മരണവും അദ്ദേഹത്തിന്റെ സ്മരണാര്‍ഥം കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ചെറുവയല്‍ രാമന് എഴുത്തുക്കാരന്‍ കല്‍പ്പറ്റ നാരായണന്‍സമര്‍പ്പിച്ചു. ഈ വര്‍ഷത്തെ പുരസ്‌കാരം കാര്‍ഷിക മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ചെറുവയല്‍ രാമന് നല്‍കിയത് അനുസ്മരണത്തോടനുബന്ധിച്ച് കുപ്പത്തോട് മാധവന്‍ നായര്‍ പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അദ്ധ്യക്ഷയായിരുന്നു പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തല്‍ മാത്യു മത്തായി ആതിര നിര്‍വ്വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പോള്‍, കുപ്പത്തോട് രാജശേഖരന്‍ നായര്‍, വി.എം. പൗലോസ്, സോജന്‍ ജോസഫ്, ടി. സന്തോഷ് എന്നിവര്‍ സംസരിച്ചു.