വാരഫലം (2017 ഓഗസ്റ്റ്‌ 7 മുതല്‍ 13 വരെ)

0

അശ്വതി, ഭരണി,കാര്‍ത്തിക 1/4

കടബാധ്യതകള്‍ കുറയ്ക്കുവാന്‍ കഴിയും. കുടുംബത്തില്‍ ദാമ്പത്യ ഐകവും സുഖാനുഭവങ്ങളും പ്രതീക്ഷിക്കാം. പല കാര്യങ്ങളിലും ബന്ധു ജനങ്ങളുടെ സഹായം ലഭ്യമാകും. തൊഴില്‍ രംഗത്ത് മേല്‍ അധികാരികള്‍ അപ്രിയമായി പെരുമാറിയെന്ന് വരാം. കൂട്ടുകച്ചവടം, ഭാഗ്യ പരീക്ഷണം മുതലായവ ഫലം ചെയ്യില്ല. ശത്രു ശല്യത്തിന് പരിഹാരം കണ്ടെത്തും.

ദോഷപരിഹാരം: ശിവന് ക്ഷീരധാര, മഹാ വിഷ്ണുവിന് പാല്‍പായസം.

കാര്‍ത്തിക3/4, രോഹിണി, മകയിരം1/2

അമിതമായ അധ്വാനം മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. സാമ്പത്തികമായി മെച്ചമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വാക്കുകള്‍ക്ക് വശ്യത വര്‍ധിക്കും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച മേഖലയില്‍ ഉപരി പഠനത്തിന് അവസരം ലഭിക്കും. ഗൃഹ നിര്‍മാണ കാര്യങ്ങളില്‍ നിലനിന്നിരുന്ന തടസങ്ങള്‍ അകലും.

ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ശിവന് പുറകുവിളക്ക്.

മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4

നിയമപരമായ കാര്യങ്ങളില്‍ വിഷമാവസ്ഥ ഉണ്ടാകാന്‍ ഇടയുണ്ട്. വാക്കുകള്‍ തെറ്റിദ്ധരികപ്പെടുന്നത് മൂലം വ്യക്തി ബന്ധങ്ങളില്‍ അകല്‍ച്ച വരാന്‍ ഇടയുണ്ട്. കര്‍മ്മ രംഗത്ത് പുതിയ ആശയങ്ങള്‍ നടപ്പാക്കും. സാമ്പത്തിക സ്ഥിതി അനുകൂലമാകും. ഗൃഹത്തില്‍ അറ്റ കുറ്റ പണികള്‍ നടത്തുവാന്‍ തീരുമാനിക്കും. പല കാര്യങ്ങള്‍ക്കും സമയം തികയാതെ വരും.

ദോഷപരിഹാരം: ദേവിക്ക് കുങ്കുമാര്‍ച്ചന, ശ്രീ കൃഷ്ണന് തൃക്കൈ വെണ്ണ.

പുണര്‍തം 1/4, പൂയം, ആയില്യം.

ഔദ്യോഗിക കാര്യങ്ങളില്‍ അശ്രദ്ധ മൂലം പ്രതികൂല അനുഭവങ്ങള്‍ വരാന്‍ ഇടയുള്ളതിനാല്‍ കരുതല്‍ പുലര്‍ത്തണം. പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടുന്നത് മന സന്തോഷത്തിന് കാരണമാകും. പുതിയ വാഹനമോ ഗൃഹോപകരണങ്ങളോ വാങ്ങാന്‍ കഴിയും. വീഴ്ച്ച, ക്ഷതം മുതലായവയ്ക്ക് സാധ്യതയുള്ളതിനാല്‍ വാഹന ഉപയോഗവും മറ്റും നിയന്ത്രിക്കണം. അനുമോദനങ്ങള്‍ക്ക് പാത്രമാകും.

ദോഷപരിഹാരം: മഹാവിഷ്ണുവിന് പുഷ്പാഞ്ജലി, ഗണപതിക്ക് നാളികേരം.

മകം, പൂരം, ഉത്രം 1/4

തൊഴിലില്‍ അര്‍ഹമായ അംഗീകാരവും അവസരങ്ങളും ലഭിക്കും. അധികാരികളില്‍ നിന്നും അഭിനന്ദനം ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍പരമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. നിസ്സാര കാര്യങ്ങള്‍ക്ക് ബന്ധു ജനങ്ങളുമായി കലഹിക്കാന്‍ ഇടവരും. ഭാഗ്യ പരീക്ഷണങ്ങളിലും നറുക്കെടുപ്പുകളിലും വിജയ സാധ്യതയുണ്ട്. ആരോഗ്യപരമായി വാരം അത്ര അനുകൂലമല്ല.

ദോഷപരിഹാരം: ശാസ്താവിന് എള്ള് പായസം, നീരാഞ്ജനം.

ഉത്രം 3/4, അത്തം, ചിത്തിര 1/2

കുടുംബത്തില്‍ ദാമ്പത്യ ഐക്യം വര്‍ധിക്കും. സഹോദരാദി ബന്ധു ജനങ്ങളില്‍ നിന്നും സഹായങ്ങള്‍ ഉണ്ടാകും. നിയമ കാര്യങ്ങളില്‍ അനുകൂലവിധികള്‍ ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍പരമായ വൈഷമ്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ധന ശോഷണം പരിഹരിക്കാന്‍ വായ്പ്പകളെ ആശ്രയിക്കേണ്ടി വരും. ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.

ദോഷപരിഹാരം: സുബ്രഹ്മണ്യന് പാല്‍ അഭിഷേകം, ഭഗവതിക്ക് വിളക്കും മാലയും.

ചിത്തിര 1/2, ചോതി, വിശാഖം 3/4

മത്സരങ്ങളിലും തിരഞ്ഞെടുപ്പുകളിലും വിജയം പ്രതീക്ഷിക്കാം . തൊഴിലില്‍ ആനുകൂല്യങ്ങളും അവസരങ്ങളും വര്‍ധിക്കും. മുതിര്‍ന്നവര്‍ക്ക് സന്താനങ്ങളുടെ സംരക്ഷണം ലഭ്യമാകും. നിലവിലുള്ള ജോലി ഉപേക്ഷിക്കുന്നത് ആപത്കരമാകും. വരുമാനവും ചിലവും ഒരുപോലെ വര്‍ധിക്കാന്‍ ഇടയുണ്ട്. പല കാര്യങ്ങളിലും ജീവിത പങ്കാളിയുടെ സഹായങ്ങള്‍ ഉപകാരപ്രദമാകും.

ദോഷപരിഹാരം: ഹനുമാന്‍ സ്വാമിക്ക് വെറ്റില മാല, മഹാവിഷ്ണുവിന് ഭാഗ്യ സൂക്ത പുഷ്പാഞ്ജലി.

വിശാഖം1/4 അനിഴം, തൃക്കേട്ട

കര്‍മ്മ രംഗത്ത് മികവ് തെളിയിക്കാനുള്ള അവസരം ലഭിക്കും. നിസ്സാര കാര്യങ്ങളെ ചൊല്ലി മനസ്സ് വ്യാകുലമാകും. വ്യാപാര രംഗത്തുനിന്നും ആദ്യ വര്‍ധനവ്‌ ഉണ്ടാകും. എറ്റെടുത്ത ജോലികള്‍ അശ്രാന്ത പരിശ്രമത്താല്‍ സമയത്ത് ചെയ്തു തീര്‍ക്കും. കലാകാരന്മാര്‍ക്ക് അവസരവും ആനുകൂല്യവും വര്‍ധിക്കും. സവിശേഷ വ്യക്തികളുമായി ഇടപഴകാന്‍ അവസരം ലഭിക്കും.
ദോഷപരിഹാരം: ശാസ്താവിന് നെയ്യ അഭിഷേകം, ശിവന് ജലധാര.

മൂലം,പൂരാടം,ഉത്രാടം 1/4

സാമ്പത്തിക പ്രശ്നങ്ങളെ സമര്‍ഥമായി അതിജീവിക്കുവാന്‍ കഴിയും. മനസംഘര്‍ഷത്തിന് കുറവുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ അലസതയും താത്പര്യ കുറവും ഉണ്ടാകാന്‍ ഇടയുണ്ട്. വ്യാപാര രംഗം പ്രതീക്ഷിച്ച രീതിയില്‍ ലാഭകരമാകാന്‍ പ്രയാസമാണ്. വൈദ്യോപദേശം അനുസരിച്ച് ജീവിത ചര്യകളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതമാകും.

ദോഷപരിഹാരം: മഹാവിഷ്ണുവിന് നെയ്യ് വിളക്ക്, പാല്‍പ്പായസം, ഗണപതിക്ക് കറുക മാല.

ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2

ഏര്‍പ്പെടുന്ന പല കാര്യങ്ങളിലും സുനിശ്ചിതമായ വിജയം പ്രതീക്ഷിക്കാവുന്ന വാരമാണ് എന്നാല്‍ കുടുംബത്തില്‍ അല്പം അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുണ്ട്. രോഗദുരിതങ്ങള്‍ക്ക് ശമനം ഉണ്ടാകും. ജോലിയില്‍ അനുകൂല സ്ഥലംമാറ്റത്തിന് അവസരം ഒരുങ്ങും. ഉപാസനാദികാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. വാഹനത്തിനോ ഉപകരണങ്ങള്‍ക്കോ കേടുപാടുകള്‍ സംഭവിക്കാന്‍ ഇടയുണ്ട്.

ദോഷപരിഹാരം: ഭദ്ര കാളിക്ക് രക്ത പുഷ്പാഞ്ജലി, ശിവന് മൃത്യുഞ്ജയ പുഷ്പാഞ്ജലി.

അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4

ഒട്ടനവധി കാര്യങ്ങള്‍ ഒരേസമയം നിര്‍വഹിക്കേണ്ടി വരുന്നതിനാല്‍ തൊഴില്‍ വൈഷമ്യം നേരിടാന്‍ ഇടയുണ്ട്. ശത്രുക്കളുടെ നീക്കങ്ങള്‍ സ്വാഭാവികമായി പരാജയപ്പെടും. സര്‍ക്കാര്‍ കോടതി കാര്യങ്ങളില്‍ അനുകൂലമായ തീര്‍പ്പുകള്‍ ഉണ്ടാകും. പരിചിതമല്ലാത്ത സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടി വരും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കാന്‍ കഴിയും.

ദോഷപരിഹാരം: മഹാവിഷ്ണുവിന് ഭാഗ്യ സൂക്തം, ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല.

പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി.

പ്രവര്‍ത്തന രംഗത്ത് പതിവിലും ഉത്സാഹവും അംഗീകാരവും വര്‍ധിക്കും. പൊതു രംഗത്ത് അഭിനന്ദനം ലഭിക്കും. അപ്രതീക്ഷിതമായി ചില സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാവുന്ന വാരമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ മികച്ച അനുഭവങ്ങള്‍ ഉണ്ടാകും. കര്‍മ്മ രംഗത്ത് പുതിയ അവസരങ്ങള്‍ തേടി വരും. കുടുംബ ജീവിതം സന്തോഷകരമാകും.

ദോഷപരിഹാരം: ശിവന് ധാര, ദേവിക്ക് കുങ്കുമാര്‍ച്ചന.

Leave A Reply

Your email address will not be published.

error: Content is protected !!