വാഹനാപകടത്തിൽ മരണപ്പെട്ട കൂട്ടുകാർക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴിയേകി ജന്മനാട്.

0
 കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരണപ്പെട്ട അയൽവാസികളും സുഹൃത്തുക്കളുമായ സുൽത്താൻബത്തേരി കട്ടയാട് സ്വദേശികളായ അഖിലിനും മനുവിനുമാണ് കട്ടയാട് ഗ്രാമം യാത്രാമൊഴിയേകിയത്. കട്ടയാട് അങ്കണവാടിയിലെത്തിച്ച് പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നാടിന്റെ നനാതുറകളിൽപെട്ടവരാണ് എത്തിച്ചേർന്നത്. ഒന്നിച്ച് പഠിച്ചുകളിച്ചുവളർന്നവരും അയൽവാസികളുമായവർ അവാസനയാത്രയിലും ഒന്നിച്ചപ്പോൾ ഇരുവരെയും യാത്രയാക്കാൻ ഒരുനാട് മുഴുവൻ ഒഴുകിയെത്തുന്ന സങ്കട കാഴ്ചയായിരുന്നു കട്ടയാട് കണ്ടത്. അഖിലിന്റെയും മനുവിന്റെയും മരണവാർത്താഅറിഞ്ഞതുമുതൽ ആളുകൾ ഇരുവരുടെയും കട്ടയാടുള്ള വീട്ുകളിലേക്ക് എത്തികൊണ്ടിരുന്നു.  ഉച്ചയോടെ  പോസ്റ്റ് മോർട്ടം കഴിഞ്ഞ് മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ച കട്ടയാട് അങ്കണവാടിയിൽ അവസാനമായി ഇരുവരെയും ഒരുനോക്ക് കണ്ട് യാത്രയാക്കാൻ നൂറുകണക്കിന് പേരാണ് എത്തിച്ചേർന്നത്. മണിക്കൂറുകൾക്ക് മുമ്പ് തന്നെ സമൂഹത്തിലെ നാനാതുറകളിൽപെട്ടവർ ഇവിടേക്ക് എത്തിച്ചേർന്നിരുന്നു. പൊതുദർശനത്തിന് ശേഷം വൈകിട്ടോടെ വീട്ടുവളപ്പിൽ മൃതദേഹങ്ങൾ സംസ്‌കരിച്ചു. ഇന്നലെ രാത്രി സുൽത്താൻബത്തേരി മാനിക്കുനി കയറ്റത്തിൽ വെയർഹൗസിനുമുന്നിൽവെച്ചാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. മനു സംഭവസ്ഥലത്തുവെച്ചും അഖിൽ ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്.
Leave A Reply

Your email address will not be published.

error: Content is protected !!