പുല്‍പ്പള്ളി മരത്തടികളുമായി വന്ന ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് 3 പേര്‍ക്ക് പരിക്കേറ്റു. ഇവരെ പുല്‍പ്പള്ളിയില സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന അമരക്കുനികുഴുപ്പില്‍ ശരണ്‍ (35) ,ശ്യാം (38), ഗോകുല്‍ (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. താഴെയങ്ങാടി ബിവറേജിന് സമീപത്തെ വളവില്‍ ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ബത്തേരിയില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളും, പോലീസും, നാട്ടുകാരും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റി. വലിയ മരത്തടികള്‍ നീക്കി.