സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ശുചീകരണ തൊഴിലാഴികളെ പിരിച്ചുവിടാന്‍ യു.ഡി.എഫ് ഭരണസമിതി ശ്രമംനടത്തുകായണെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച നടത്തുകയാണെന്നാരോപിച്ചും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ നഗരസഭ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പൊലിസ് വലയംഭേതിച്ച പ്രവര്‍ത്തകര്‍ കോമ്പൗണ്ടിലേക്ക് തള്ളിക്കയറി. ഇതേസമയം നഗരസഭ ചെയര്‍പേഴ്സന്റെ ഓഫീസിനുമുന്നില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും പ്രതിഷേധിച്ചു.
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ പിരിച്ചുവിടാന്‍ യു.ഡി.എഫ് ശ്രമം നടത്തുകയാണെന്നും, സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് തൊഴിലാളികളെ നിയമിക്കുകയാണെന്നും ആരോപിച്ചായിരുന്നു സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച നടത്തിയത്. എ.കെ.ജി ഭവനില്‍ നിന്നാരംഭിച്ച മാര്‍ച്ച് നഗരസഭയ്ക്ക് മുന്നില്‍ പൊലിസ് തടഞ്ഞു. എന്നാല്‍ പ്രവര്‍ത്തകര്‍ പൊലിസ് വലയം ഭേതിച്ച് കോമ്പൗണ്ടിലേക്ക് തള്ളിക്കയറി. ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ഏറെ പണിപെട്ടാണ് പൊലിസ് തടഞ്ഞത്. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം സി.പി.എം ബത്തേരി ഏരിയ സെക്രട്ടറി പി.ആര്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഇതേസമയം നിയമനത്തിനായി കൂടിക്കാഴ്ച നടന്നുകൊണ്ടിരുന്ന ചെയര്‍പേഴ്സണന്റെ ഓഫീസിനുമുന്നില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. കൂടിക്കാഴ്ച നടത്തുരുതെന്നാവശ്യപ്പെട്ടായിരുന്നു കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. ഏറെ നേരം ഓഫീസിനുമുന്നില്‍ യു.ഡി.എഫ്.- എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും ഉണ്ടായി. എന്നാല്‍ ഇതിനിടിയില്‍ കൂടിക്കാഴ്ച നടക്കുകയും ചെയ്തു. രാവിലെ പത്ത് മണിയോടെ ആരംഭിച്ച പ്രതിഷേധം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അവസാനിച്ചത്.
Comments (0)
No comments yet. Be the first to comment!