സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.  1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 29 രൂപ കൂടി 10,690 രൂപയായി. ഇതോടെ പവന് 85,520 രൂപയായി. നിലവിലെ നിരക്കില്‍ പണിക്കൂലിയും ജിഎസ്ടിയും സഹിതം ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണം ആഭരണമായി വാങ്ങാന്‍ 1.15000 രൂപവരെ മുടക്കേണ്ടി വരും. വെള്ളി വിലയിലും വര്‍ധനയുണ്ടായി. ഒരു ഗ്രാമിന് 5 രൂപ വര്‍ധിച്ച് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമാണ് വെള്ളിയുടെ വിപണിവില.