ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

കേരള വനിതാ കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിലേക്ക് താത്ക്കാലിക ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. 
പ്ലസ് ടു,  കുറഞ്ഞത് ആറ് മാസം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സ്/ഡി.സി.എയുമാണ് യോഗ്യത. എം.എസ് ഓഫീസിൽ പ്രവർത്തി പരിചയം ആഭികാമ്യം. പ്രായപരിധി  40 വയസ്. ഉദ്യോഗാർത്ഥികൾ രേഖകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം മാർച്ച് ആറ് രാവിലെ 9.30 ന് പി.എം.ജിക്ക് സമീപമുള്ള വനിതാ കമ്മീഷൻ ആസ്ഥാനത്ത് എത്തിച്ചേരണം. ഫോൺ: 0471 2303659, 8281199055


ക്വട്ടേഷൻ ക്ഷണിച്ചു

പനമരം  ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ 74 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ നൽകാൻ താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ  മാർച്ച് അഞ്ച്  രാവിലെ 11 നകം നൽകണം. ഫോൺ- 04935 220282.

ടെൻഡർ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ പട്ടികവർഗ്ഗ യുവജനങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത  സ്ഥാപനങ്ങൾ/ ഏജൻസികൾ /വ്യക്തികൾ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് രണ്ടിന് ഉച്ചയ്ക്ക് 12 നകം ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്, മാനന്തവാടി-670645 വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ- 04935 24021 .

പട്ടികവർഗ്ഗ യുവതീ യുവാക്കൾക്ക് പി.എസ്.സി പരിശീലനം പുനരാരംഭിക്കുന്നു  

2024-25 വർഷത്തിൽ വൈത്തിരി, സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്കിലെ പട്ടികവർഗ്ഗ യുവതീ യുവാക്കൾക്കായി അമൃതിൽ സംഘടിപ്പിച്ച പി.എസ്.സി മത്സരപരീക്ഷ പരിശീലനം ആറു മാസത്തേക്ക് ദീർഘിപ്പിച്ച് പുനരാരംഭിക്കുന്നു. മുൻ ബാച്ചിൽ പരിശീലനം നേടിയവർക്ക് തുടർ ക്ലാസ്സുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. താത്പര്യമുള്ളവർ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ സഹിതം ഇന്ന് (ഫെബ്രുവരി 28) അമൃതിൽ അറിയിക്കണം. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് യാത്ര ബത്ത അനുവദിക്കും. ഫോൺ: 04936 202195, 7025041205  


ഗതാഗത നിയന്ത്രണം
പനമരം ചെറുപുഴ പാലത്തിന്റെ പ്രവർത്തനം നടക്കുന്നതിനാൽ നാളെ  (ഫെബ്രുവരി 28) വാഹന ഗതാഗതം പൂർണമായി നിരോധനം ഏർപ്പെടുത്തുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. സുൽത്താൻ ബത്തേരി പനമരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ നടവയൽ ചികല്ലൂർ റോഡിലൂടെയും മാനന്തവാടിയിൽ നിന്നും സുൽത്താൻ ബത്തേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കണിയാമ്പറ്റ മീനങ്ങാടി റോഡിലൂടെമാറി സഞ്ചരിക്കണം.


ശ്രേഷ്ഠം പദ്ധതി: അപേക്ഷ ക്ഷണിച്ചു

കലാ-കായിക മേഖലകളിൽ പങ്കെടുക്കുകയോ മികവ് തെളിയിക്കുകയോ ചെയ്യുന്ന ഭിന്നശേഷിക്കാരായ വ്യക്തികളുടെ കഴിവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തോ രാജ്യത്തോ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പരിശീലനം നേടുന്നതിനുള്ള ധനസഹായമാണ് പദ്ധതിയിലൂടെ നൽകുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, കുറഞ്ഞത് 40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിയുള്ള സംസ്ഥാന/ദേശീയതല അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പരിശീലനം നേടിയ  മത്സരങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരുമായിരിക്കണം അപേക്ഷകർ.  കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.  യോഗ്യരായവർ അപേക്ഷ, യോഗ്യത നേടിയ മെറിറ്റ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പരിശീലനം നേടുന്ന സ്ഥാപനത്തിൽ നിന്നുള്ള അഡ്മിഷൻ രേഖ, ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്‌ബുക്ക് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ  എന്നിവ സഹിതം  ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭ്യമാക്കണം. 
ഫോൺ: 04936 205307.