വെള്ളമുണ്ട പുളിഞ്ഞാലില്‍ കാട്ടാനശല്യം രൂക്ഷം. പുളിഞ്ഞാല്‍, മംഗലശ്ശേരി, നെല്ലിക്കച്ചാല്‍ എന്നീ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലെത്തിയ കാട്ടാനക്കൂട്ടം വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. പുളിഞ്ഞാല്‍ ടൗണിന് സമീപം കാട്ടാനക്കൂട്ടമെത്തിയതോടെ നാട്ടുകാര്‍ ഏറെ ആശങ്കയിലാണ്. മതിയായ പ്രതിരോധ സംവിധാനങ്ങളില്ലാത്തതാണ് കാട്ടാക്കൂട്ടം ജനവാസമേഖലയിലിറങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
No comments yet. Be the first to comment!