വടക്കനാട് പച്ചാടിയില്‍ യുവകര്‍ഷകന്‍ രജീവിനെ കൊലപെടുത്തിയ കൊമ്പനെ പിടികൂടാന്‍ തീരുമാനം. സംഭവുമായിബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിനിടെ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം. കൊമ്പ് പിടികൂടുന്നതുവരെ പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കാനും യോഗത്തില്‍ തീരുമാനം.
നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട് വള്ളുവാടി ഓടപ്പള്ളം മേഖലകളില്‍ ഭീതിപരത്തുന്ന കൊമ്പനെ പിടികൂടാനാണ് തീരുമാനം. കൊമ്പന്റെ ആക്രമണത്തില്‍ പച്ചാടിയില്‍ യുവകര്‍ഷകനായ രജീഷ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തിലാണ് വനംവകുപ്പ് തീരുമാനം അറിയിച്ചത്. കഴിഞ്ഞ രണ്ട വര്‍ഷമായി ഈ കൊമ്പന്‍ കര്‍ഷകജനതയുടെ ഉറക്കം കെടുത്തുകയാണ്. കൃഷിനാശത്തിനുപുറമെ മനുഷ്യജീവനും കൊമ്പന്‍ ഭീഷണിയായിമാറിയിരുന്നു. ആളുകള്‍ക്ക് നേരെ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന കൊമ്പന്‍ വീടുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. ആനയെ പിടികൂടണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യമുന്നയിക്കുകയും ഗ്രാമസഭയും ഗ്രാമപഞ്ചായത്തും പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തിട്ടും തുടര്‍ നടപടികള്‍ക്ക് വനംവകുപ്പ് തയ്യാറായിരുന്നില്ല. ഇതിനിടെയണ് കഴിഞ്ഞരാത്രി പച്ചാടിയില്‍ യുവ കര്‍ഷകനെ കാട്ടാന കൊലപെടുത്തിയത്. ഈ സാഹചര്യത്തില്‍ ്പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നടത്തിയ സര്‍വ്വകകഷി യോഗത്തിലാണ് ആനയെ പിടികൂടാന്‍ തീരുമാനമായിരിക്കുന്നത്.
Comments (0)
No comments yet. Be the first to comment!