കൽപ്പറ്റ: ടൗൺഷിപ്പ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 01.03.2026 ഞായറാഴ്ച രാവിലെ മുതൽ കൽപ്പറ്റ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പരിപാടിയിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്കായി എസ്.കെ.എം.ജെ. സ്കൂൾ, ബൈപ്പാസ് റോഡിലുള്ള ഫ്ലവർ ഷോ ഗ്രൗണ്ട്, എം.സി.എഫ്. സ്കൂൾ, എൻ.എസ്.എസ്. സ്കൂൾ എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ബത്തേരി, മാനന്തവാടി ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കൈനാട്ടി വഴി ബൈപ്പാസ് റോഡിൽ പ്രവേശിച്ച് ടൗൺഷിപ്പ് പ്രദേശത്ത് യാത്രക്കാരെ ഇറക്കിയതിന് ശേഷം മേൽപ്പറഞ്ഞ പാർക്കിംഗ് സ്ഥലങ്ങളിൽ സൗകര്യപ്രദമായി പാർക്ക് ചെയ്യേണ്ടതാണ്.
വൈത്തിരി, മേപ്പാടി, പടിഞ്ഞാറത്തറ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കൽപ്പറ്റ ടൗൺ വഴി കൈനാട്ടി ബൈപ്പാസ് റോഡിൽ പ്രവേശിച്ച് യാത്രക്കാരെ ഇറക്കിയതിന് ശേഷം നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. ഗതാഗത കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.