കാട്ടാന ആക്രമണത്തില്‍ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടില്‍ രെജീവ്(37) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി 9.45ലോടെയാണ് സംഭവം. കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടയിലാണ് ആക്രമണം ഉണ്ടായത്. ആന്തരീകാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ് മോര്ട്ടം റിപ്പോര്‍്ട്ട്.
ഇന്നലെ രാത്രി കൃഷിയിടത്തില്‍ കാട്ടാന ഇറങ്ങിയതറിഞ്ഞ് തുരത്താനായി പോയപ്പോഴാണ് ദാരുണമായ സംഭവമുണ്ടായത്. 9.45ലോടെയാണ് രെജീഷ് പറമ്പിലേക്ക് പോയത്. പിന്നീട് പന്ത്രണ്ട് മണിയായിട്ടും കാണാത്തതിനാല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് സമീപവാസികളും ബന്ധുക്കളും തിരഞ്ഞെത്തിയപ്പോള്‍ പ്രദേശവാസിയുടെ കൃഷിയിടത്തില്‍ കിടക്കുന്ന രെജീഷിനെ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. കാട്ടാന ആക്രമണത്തില്‍ രജീഷീന്റെ ശരീരത്തിലെവിടെയും പരുക്കുകള്‍ പ്രത്യക്ഷത്തില്‍ കാണാനുണ്ടായിരുന്നിസല്ല. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതം സംഭവിച്ചതായി കണ്ടെത്തി. ഇടുപ്പെല്ലും പൂര്‍ണമായും തകര്‍ന്ന് അവസ്ഥയിലായിരിന്നു.
സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നത്. ആനയെ പിടികൂടണമെന്നും കുടുംബത്തിന് മതിയായ നഷ്ടപരഹാരവും ഉറപ്പ് വരുത്തമെന്നാവശ്യപ്പെട്ടും പോസ്റ്റ് മോര്‍ട്ടത്തിന്ശേഷം മൃതദഹേം ഏറ്റുവാങ്ങാന് ബന്ധു്ക്കളും നാട്ടുകാരും തയ്യാറായില്ല. പന്നീട് നടന്ന ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പിന്‍േലാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവങ്ങിയത്. വൈകിട്ട് മൂന്ന് മണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Comments (0)
No comments yet. Be the first to comment!