സുല്‍ത്താന്‍ ബത്തേരി മാരിയമ്മന്‍ ക്ഷേത്ര മഹോല്‍സവത്തിന്റെ പ്രധാന ചടങ്ങായ താലപ്പൊലി എഴുള്ളത് നാളെ. വൈകിട്ട് 6.35ന് മഹാഗണപതി ക്ഷേത്ര പരിസരത്തു നിന്നുമാണ് ഘോഷയാത്ര ആരംഭിക്കുക. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തുന്ന ആയിരകണക്കിന് ഭക്തര്‍ ഘോഷയാത്രയില്‍ പങ്കുചേരും.
ഒരാഴ്ച നീണ്ടുനിന്ന ബത്തേരി മാരിയമ്മന്‍ ക്ഷേത്രം മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പ്രധാനചടങ്ങായ താലപ്പൊലി ഘോഷയാത്ര നാളെ നടക്കും. വൈകിട്ട് ആറേ മുപ്പിത്തിയഞ്ചിന് മഹാഗണപതി ക്ഷേത്ര പരിസരത്തുനിന്നാണ് ഘോഷയാത്രയ്ക്ക് ആരംഭം കുറിക്കുക.
ഘോഷയാത്ര ചുങ്കം പൊലിസ് സ്റ്റേഷന്‍ വഴി ട്രാഫിക് ജംഗ്ഷന്‍, അസംപ്ഷന്‍ ജംഗ്ഷന്‍വഴി ചുറ്റി മാരിയമ്മന്‍ ക്ഷേത്രത്തില്‍ സമാപിക്കും.തമിഴ്‌നാട് ,കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും എത്തുന്ന വിശ്വാസികളും ഘോഷയാത്രയില്‍ പങ്കാളികളാവും.വാദ്യമേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, കാവടി, തെയ്യം,കരകം, ഗജവീരന്‍മാര്‍ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകും. ജില്ലയിലെ തന്നെ ഏറ്റവും വലിയ താലപ്പൊലി ഘോഷയാത്ര കാണുന്നതിന്നായി ആയിരക്കണക്കിന് ആളുകളും ടൗണിലെത്തും.
Comments (0)
No comments yet. Be the first to comment!