കോണ്‍ഗ്രസ് നേതാവും സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ബങ്ക് പ്രസിഡന്റുമായ ഡി.പി രാജേശഖരന്റെ വീട്ടില്‍ മോഷണം. കഴിഞ്ഞ രാത്രിയിലാണ് സംഭവം. മുന്‍വശത്തെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു. സമീപപ്രദേശങ്ങളിലെ രണ്ട് വീടുകളിലും മോഷണശ്രമവുംനടന്നു. സംഭവത്തില്‍ സുല്‍ത്താന്‍ബത്തേരി പൊലിസ് അന്വേഷണം ആരംഭിച്ചു.

സുല്‍ത്താന്‍ബത്തേരി ചീനപ്പുല്ലിലാണ് കഴിഞ്ഞരാത്രിയില്‍ മോഷണം നടന്നത്. ബത്തേരി മാരിയമ്മന്‍ ക്ഷേത്രമഹോത്സവത്തില്‍ പങ്കെടുത്ത ശേഷം രാത്രി പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന സംഭവം ശ്രദ്ധയില്‍ പെടുന്നത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍പൂട്ട് പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചത്. മുറികളില്‍ കടന്ന മോഷ്ടാവ് അലമാരകള്‍ പൊളിച്ച് വസ്ത്രങ്ങള്‍ വലിച്ചുവാരിയിട്ടനിലയിലാണുള്ളത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടപെട്ടതായി ഡി. പി രാജശേഖരന്‍ പറഞ്ഞു.

സമാനമായ രീതിയില്‍ കട്ടയാട് ഭാഗത്ത് രണ്ട് വീടുകളില്‍ മോഷണശ്രമം നടന്നു. വീട്ടുകാര്‍ അറിഞ്ഞതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.