വായനാശ്രീ പദ്ധതിക്ക് തുടക്കം

0

വീട്ടമ്മമാരില്‍ വായനാശീലം വളര്‍ത്തുന്നതിനായി വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുതിയ പദ്ധതി.ജില്ലയിലെ ഓരോ ലൈബ്രറിയുടെയും സമീപ പ്രദേശത്തെ കുടുംബശ്രീ, അയല്‍ കൂട്ടങ്ങള്‍ മുഖേന പുസ്തങ്ങള്‍ വിതരണം ചെയ്ത് വായനാശീലം പ്രോത്സാഹിപ്പിക്കുകയാണ് വായനാശ്രീ എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.പദ്ധതിക്ക് അമ്പലവയല്‍ പഞ്ചായത്തില്‍ തുടക്കമായി.

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും , കുടുംബ ശ്രീ മിഷന്റെയും പഞ്ചായത്ത് പ്രധിനിധികളുടെയും സംയുക്ത യോഗത്തിലാണ് അമ്പലവയലില്‍ പദ്ധതിക്ക് തുടക്കമായത്. പഞ്ചായത്തിലെ നാല് ലൈബ്രറികളിലായുള്ള പതിനായിരത്തിലധികം പുസ്തകങ്ങള്‍ ഇനി വീടുകളിലേക്ക് എത്തും. ഇതിനായി വായനക്കാരെ അംഗങ്ങളാക്കി വായനക്കുട്ടം എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു. വായനകാരുടെ താല്‍പര്യത്തിനനുസരിച്ചുള്ള പുസ്തകങ്ങളാണ് നല്‍കുക. വായനാ പ്രോത്സാഹിപ്പിക്കാന്‍ പല പരിപാടികളും ലൈബ്രറി കൗണ്‌സില്‍ ലക്ഷ്യമിടുന്നു. കഥ, കവിത രചന മത്സരങ്ങളും, സര്‍ഗ്ഗോത്സവങ്ങളും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!