പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. 18 വയസ് തികഞ്ഞവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ഉര്‍ജ്ജിതപ്പെടുത്തണമെന്നും സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന് പ്രാദേശിക തലത്തില്‍ കൂടുതല്‍ പ്രചരണം നല്‍കണമെന്നും സെപ്തംബര്‍ 4നകം തദ്ദേശ സ്ഥാപനതലത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികളുടെയും യോഗം ചേരണമെന്നും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു. കരട് വോട്ടര്‍ പട്ടിക സെപ്തംബര്‍ 8 നകം പ്രസിദ്ധീകരിക്കും.
അപേക്ഷകളും ആക്ഷേപങ്ങളും സെപ്തംബര്‍ 23 വരെ സ്വീകരിക്കും. പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഇ.ആര്‍.ഒ മാര്‍ക്കുള്ള സമയപരിധി സെപ്തംബര്‍ 10 വരെയാണ്. ഒക്ടോബര്‍ 16 ന് അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ജയകുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, ഇലക്ടറല്‍ രജിസ്റ്റര്‍ ഓഫീസര്‍മാരായ ജില്ലയിലെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.