ജില്ലാ പഞ്ചായത്തിലെ നടക്കുന്ന അഴിമതികളെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍.ജില്ലാ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ സി പി എം നടത്തുന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് തുടര്‍ ഭരണം വയനാടിന്റെ ഗതികേടാണന്നും പി. ഗഗാറിന്‍.മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂര്‍, സി.കെ.ശിവരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യംവച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നില്ല.സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി വിശ്രമമുറി നിര്‍മ്മിക്കുന്നപദ്ധതിയിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.