തിരുനെല്ലി അപ്പപ്പാറ എടയൂരില്‍ വനം വകുപ്പ് ജീവനക്കാര്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ആറ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നടത്തുന്ന  പതിവ് പരിശോധന കഴിഞ്ഞ്തിരിച്ചുവരുന്നതിനിടെ അപ്പപ്പാറ എടയൂര്‍ ജംഗിള്‍ റിസോര്‍ട്ടിന്റെ സമീപത്ത് വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റവരെ  വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബി എഫ്ഒ നീതു (32), വാച്ചര്‍മാരായ രാമചന്ദ്രന്‍ (58), ശ്രീജ (42), ഓമന (42), സുജിത്ത് (32), രാകേഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല.