ഐ.എഫ്.സി ആങ്കർ- സീനിയർ സി.ആർ.പി നിയമനം

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ ആരംഭിക്കുന്ന അഞ്ച് ഇൻറഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകളിലേക്ക് (ഐ.എഫ്.സി)
ക്ലസ്റ്റർ ലെവൽ ഐ.എഫ്.സി ആങ്കർ, സീനിയർ സി.ആർ.പി നിയമനം നടത്തുന്നു. വെള്ളമുണ്ട, മുട്ടിൽ, നൂൽപുഴ, പനമരം ക്ലസ്റ്ററുകളിലാണ് നിയമനം.
അഗ്രികൾച്ചർ/എലൈഡ് സയൻസ് വിഷയങ്ങളിൽ ഡിഗ്രി/ഡിപ്ലോമ, കൃഷി/ഫാം ബേസ്‌ഡ് ലൈവ്ലിഹുഡിൽ ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് ഐ.എഫ്.സി ആങ്കർ തസ്തികയിലേക്ക് അപേക്ഷികാം. എക്സ്റ്റൻഷൻ ആൻഡ് മാർക്കറ്റിങ് മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും അതാത് തദ്ദേശസ്വയം ഭരണ പ്രദേശത്തെ അപേക്ഷകർക്കും മുൻഗണന. നിർദിഷ്ട യോഗ്യതയുള്ളവർ അപേക്ഷിക്കാത്തപക്ഷം 
ഡിഗ്രി/പ്ലസ് ടു, വി.എച്ച്.എസ്.സി (അഗ്രി), കാർഷിക മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയ യോഗ്യതയുള്ളവരെ പരിഗണിക്കും.
കൃഷി സഖി/പശു സഖി/അഗ്രി സി.ആർ.പി എന്നിവയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് സീനിയർ സി.ആർ.പി തസ്തികയിലേക്ക് അപേക്ഷിക്കാം. സി.ആർ.പി പരിശീലനം പൂർത്തിയാക്കിയവർക്ക് മുൻഗണന.  കുടുംബശ്രീ/ഓക്സിലറി/ കുടുംബാംഗങ്ങളായ 40 വയസിൽ താഴെ പ്രായമുള്ള  സ്ത്രീകൾക്കാണ് അവസരം. അപേക്ഷകർ ബന്ധപ്പെട്ട ബ്ലോക്കിൽ താമസക്കാരായിരിക്കണം.
ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 25 നകം വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസം, പ്രവർത്തി പരിചയം, കുടുംബശ്രീ അംഗത്വം, ഐഡൻറിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, 2ാം നില, പോപ്പുലർ ബിൽഡിങ്, സിവിൽ സ്റ്റേഷന് എതിർവശം കൽപ്പറ്റ നോർത്ത്, പിൻ 673122  വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 04936-299370

വികസിത് ഭാരത് യൂത്ത് പാർലമെന്റ് : പ്രസംഗ മത്സരം രജിസ്ട്രേഷൻ ആരംഭിച്ചു

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരതിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാർലമെന്റ് പ്രസംഗ മത്സരത്തിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 18 നും 25 നും ഇടയിൽ പ്രായമുള്ള ജില്ലയിലെ യുവതീയുവാക്കൾക്ക് പങ്കെടുക്കാം. അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ; ഇന്ത്യൻ ജനാധിപത്യത്തിനുള്ള പാഠങ്ങൾ എന്ന വിഷയത്തിൽ 3 മിനിറ്റ് ദൈർഘ്യത്തിൽ 
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രസംഗിക്കാം. ജില്ലാതല മത്സരം ഫെബ്രുവരി 27ന് സുൽത്താൻ ബത്തേരി മാർ ബസേലിയോസ് കോളേജിൽ  നടക്കും. ജില്ലാ മത്സരത്തിൽ വിജയികളാകുന്ന അഞ്ച് പേർക്ക് സംസ്ഥാനതല മത്സരത്തിലും സംസ്ഥാനതലത്തിൽ വിജയികളാകുന്നവർക്ക് പാർലിമെൻ്റിൽ സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാം.
താത്പര്യമുള്ളവർ ഫെബ്രുവരി 23 നകം https://mybharat.gov.in/pages/event_detail?event_name=Viksit-Bharat-Youth-Parliament-2026-Wayanad&key=309134820309 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ :9074674969

ഡെപ്യൂട്ടേഷൻ അസിസ്റ്റന്റ് നിയമനം
സംസ്ഥാന വനിതാ കമ്മീഷനിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അസിസ്റ്റന്റ് നിയമനം നടത്തുന്നു. 39300 മുതൽ 83000 രൂപ സ്കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28 നകം അപേക്ഷ, നിരാക്ഷേപപത്രം എന്നിവ സഹിതം മേലധികാരി മുഖേനെ മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി എം ജി , പട്ടം പി ഒ, തിരുവനന്തപുരം 695004 വിലാസത്തിൽ ലഭ്യമാക്കണം.

അഗ്നിവീർ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ ആർമിയുടെ അഗ്നിപഥ് സ്കീമിന് കീഴിൽ 2026-27 വർഷത്തെ അഗ്നിവീർ പ്രവേശനത്തിനായി ജില്ലയിലെ അവിവാഹിതരായ പുരുഷ  ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഏപ്രിൽ ഒന്നിനകം  ഓൺലൈനിനായി അപേക്ഷ ലഭ്യമാക്കണം. ഓൺലൈൻ പരീക്ഷയ്ക്കുള്ള തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ WWW.JOININDARMY.NIC.IN ലും arocalicut76@gmail.com ലും ലഭ്യമാണ്. ഫോൺ: 04935 2383853, 8848859382

ഇ- ഗ്രാൻറ്സ് ഫീസ് ആനുകൂല്യം: വിദ്യാർത്ഥികൾ ഏപ്രിൽ 30 നകം കൈപ്പറ്റണം
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാർച്ച് 31 നകം വിവിധ കോഴ്സുകളിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികളിൽ  ഇ- ഗ്രാൻറ് (എസ്.സി, എസ് ടി, ഒബിസി, ഒഇസി, ജനറൽ) ഫീസ് ആനുകൂല്യങ്ങൾ  ഇതുവരെ കൈപറ്റാത്തവർ ഏപ്രിൽ 30 നകം കോളേജ് ഓഫീസിൽ നിന്നും
തുക കൈപറ്റണമെന്ന് കോളേജ് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2.30 നും  ഇടയിൽ ആവിശ്യമായ രേഖകൾ സഹിതം നേരിട്ട് എത്തിച്ചേരണം. നിശ്ചിത തിയ്യതിക്ക് ശേഷം തുക കൈപറ്റാത്ത പക്ഷം പ്രസ്തുത തുക സർക്കാർ ഖജനാവിലേക്ക് മുതൽകൂട്ടുന്നതായിരിക്കും.

ജില്ലാതല ബാങ്കിങ് അവലോകനം യോഗം 

ജില്ലാതല ബാങ്കിങ് അവലോകന യോഗം ഫെബ്രുവരി 27 രാവിലെ 10.30ന് കല്‍പ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ചിട്ടുള്ള 83 ലേസർ പ്രിന്ററുകളിലെ ഒരു വർഷത്തെ അറ്റക്കുറ്റ പണികൾ ഏറ്റെടുത്ത ചെയ്യുന്നതിനായി  അംഗീകൃത വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച്‌ രണ്ട് വൈകിട്ട് മൂന്നിനകം ലഭ്യമാക്കണം. ഫോൺ -04936 202277

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട് ബേക്കറി, പീച്ചങ്കോട് പമ്പ്, തരുവണ ഏഴാംമൈൽ, പരിയാരമുക്ക് പ്രദേശങ്ങളിൽ   (ഫെബ്രുവരി 21) രാവിലെ 8.30 മുതൽ 5.30 pm വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റക്കുറ്റ പണികൾ നടക്കുന്നതിനാൽ പടമല, മുട്ടങ്കര, പയ്യമ്പള്ളി, കൂടൽകടവ്, മുർത്തിമൂല, നെട്ടമാനി മുദ്രമൂല, മലയിൽപീടിക, കുറുക്കൻമുല, പ്രസന്ദേശങ്ങളിൽ (ഫെബ്രുവരി 21) രാവിലെ ഒൻപത് മുതൽ വൈകിട്ട്  5.30  വരെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് (ഫെബ്രുവരി 21) രാവിലെ 8.30 വൈകിട്ട്  5.30 വരെ  വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.