മീനങ്ങാടി: ലോറിയിൽ കടത്തുകയായിരുന്ന 19 ഗ്രാം എം.ഡി.എം.എയും നാല് ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു യുവാക്കളെ മീനങ്ങാടി പോലീസ് പിടികൂടി. ലോറി ഡ്രൈവർ പള്ളിക്കുന്ന് ആനക്കുഴി വീട്ടിൽ ജോബിൻ ജോണി (24), കോട്ടത്തറ കുറുമ്പാലക്കോട്ട കാക്കശ്ശേരി വീട്ടിൽ നിഖിൽ തോമസ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കൊളഗപ്പാറയിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ വലയിലായത്.