മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25 ന് വൈകിട്ട് നാലിന് വിപുലമായി സംഘടിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ചെയര്‍മാനും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ കണ്‍വീനറും എം.എല്‍.എ ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. വിശ്വനാഥന്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡ് അംഗങ്ങള്‍ വൈസ് ചെയര്‍മാന്‍മാരായും യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ അംഗങ്ങളായാണ് സംഘാടക സമിതി രൂപീകരിച്ചത്. മന്ത്രി ഒ.ആര്‍ കേളുവിന്റെ അധ്യക്ഷതയില്‍ മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ എം.എല്‍.എ ടി സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ, ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജെ.ഒ അരുണ്‍, എ.ഡി.എം കെ.എസ് അനില്‍കുമാര്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി വിശ്വനാഥന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വാര്‍ഡ് അംഗം കെ.കെ സഹദ്, സി. കെ ശശീന്ദ്രന്‍ (സി.പി.ഐ,എം), എം.ടി ഇബ്രാഹിം (ഐ.എന്‍.എല്‍), കെ. റഫീഖ് (സി.പി.ഐ, എം), പ്രശാന്ത് മലവയല്‍ (ബി.ജെ.പി), ഒ.കെ മോഹന്‍ദാസ് (ഐ.എന്‍.എല്‍), കെ.ജെ ദേവസ്സ്യ (കെ.സി.എം), എന്‍. പി രജിത് (കോണ്‍ഗ്രസ്,എസ്) വി. പി വര്‍ക്കി ( ജനതാദള്‍), സി. എം ശിവരാമന്‍ (എന്‍.സി. പി,എസ്), ഇ.ജെ ബാബു ( സി. പി. ഐ), ഷാജി ചെറിയാന്‍ (എന്‍. സി.പി,എസ്), അനില്‍കുമാര്‍ (ആര്‍.ജെ.ഡി ), വി. നജീബ് ( മുസ്ലീം ലീഗ്),സഹദേവന്‍ ( ആര്‍.ജെ.ഡി ), വി.എസ് അനില്‍കുമാര്‍ (സി.പി. ഐ), ടി.വി ജെയിംസ് ( സി.പി. ഐ), എന്‍. ടി മുജീബ് ( സി.പി. ഐ), എം. ബൈജു (സി.പി. ഐ, എം),ഗോപകുമാര്‍ (ബി.എസ്.പി), രാമന്‍കുട്ടി (ബി.എസ്. പി),ബി.സുരേഷ് ബാബു( ഐ. എന്‍.എല്‍), ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, എന്നിവര്‍ പങ്കെടുത്തു.
Comments (0)
No comments yet. Be the first to comment!