റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് വയനാട് എല്‍പിഎസ്റ്റി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സമരത്തിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയിലെ റാങ്ക് ഹോള്‍ഡേഴ്‌സ് കലക്ടറേറ്റിലേക്ക് പ്രതിഷേധ ധര്‍ണ്ണ നടത്തി. നിയമനത്തിന്റെ വിജ്ഞാപനം വരുന്നതുവരെ സമരം തുടരുമെന്നും പറഞ്ഞു. 2025 മെയ് 31ന് പുറത്തുവന്ന റാങ്ക് പട്ടികയില്‍ ജില്ലയില്‍ മാത്രം 150 പേരാണ് ഉള്ളത്, ഇവര്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിച്ചിട്ടില്ല. ഇതോടെയാണ് പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്.
അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 ഇല്‍ നിന്ന് 1:25 ആക്കുക, റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ജോലി ഉറപ്പാക്കുക, എയ്ഡഡ്
സ്‌കൂളുകളിലേക്ക് 1:1 അനുപാതത്തില്‍ പട്ടികയില്‍ നിന്നും പരിഗണിക്കുക, നിലവില്‍ പട്ടികയില്‍ ഉള്ളവര്‍ക്കെല്ലാം ജോലി ഉറപ്പാക്കിയ ശേഷം അടുത്ത വിജ്ഞാപനം പുറത്തിറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ടി കെ ദില്‍രഹാന്‍ സമരത്തില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഞ്ജന വൈശാഖ്, അനിത, ഹുദ, ജുനൈദ, ഇസ്മത്ത് എന്നിവര്‍ സംസാരിച്ചു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും, സര്‍ക്കുലര്‍ പ്രകാരമുള്ള ഒഴിവുകള്‍ ഉടന്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
Comments (0)
No comments yet. Be the first to comment!