എം.ബി.എ പ്രവേശനം: അഭിമുഖം ഫെബ്രുവരി 26 ന്
സഹകരണ വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) പ്രവേശനത്തിന് ഫെബ്രുവരി 26 രാവിലെ 10 മുതല്‍ കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ അഭിമുഖം നടത്തുന്നു. കേരള സര്‍വ്വകലാശാല, എ.ഐ.സി.റ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്‌സ്, ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ് വിഷയങ്ങളില്‍ സ്പെഷലൈസേഷന് അവസരം ലഭിക്കും. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദമാണ് അടിസ്ഥാന യോഗ്യത. കെ.മാറ്റ്/ സി.മാറ്റ് / ക്യാറ്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.Inkv-a.ac.in ല്‍ ലഭിക്കും. ഫോണ്‍- 9496366741, 8547618290
ദര്‍ഘാസ് ക്ഷണിച്ചു
സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ 87 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 26 ന് രാവിലെ 11 നകം നല്‍കണം. ഫോണ്‍- 04936 261300.
ഉപദേശക സമിതി യോഗം 11 ന്
വന മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി മിനിമം വേതനം ഉപദേശക സമിതി യോഗം മാര്‍ച്ച് രണ്ടിന് രാവിലെ 11 ന് കളക്ടറ്റ് ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ നടക്കും. ബന്ധപ്പെട്ട മേഖലയിലെ തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.
ഗതാഗത നിയന്ത്രണം
കാക്കവയല്‍- കൊളവയല്‍- കാര്യമ്പാടി- കേണിച്ചിറ- പുല്‍പ്പളളി റോഡില്‍ കൊളവയല്‍ മുതല്‍ മാനിക്കുനി പാലം വരെയുള്ള പ്രദേശത്ത് ടാറിങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 24) മുതല്‍ മൂന്ന് ദിവസത്തേക്ക് വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നടക്കല്‍, ക്വാറി റോഡ് പ്രദേശങ്ങളില്‍ നാളെ (ഫെബ്രുവരി 24) രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
Comments (0)
No comments yet. Be the first to comment!