കൃഷിഭവന്റെയും കുടുംബശ്രീയുടെയും സമൃദ്ധി പച്ചക്കറി കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് കർഷകരിൽ നിന്ന് ജൈവ പച്ചക്കറികൾ ശേഖരിച്ച് പഞ്ചായത്ത് ഓഫീസിനുസമീപം വിൽപ്പന നടത്തുന്നത്. എല്ലാചൊവ്വാഴ്ചയുമാണ് ചന്തപ്രവർത്തിക്കുക. ഉപഭോക്താക്കൾക്ക് വിഷരഹിതമായ പച്ചക്കറി ഉറപ്പുവരുത്തുകയും ഒപ്പം കർഷകർക്ക് മാന്യമായ വില ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നെന്മേനി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആഴ്ച പച്ച്ക്കറി ചന്തയ്ക്ക തുടക്കമായിരിക്കുന്നത്. കൃഷിഭവന്റെയും കുടുംബശ്രീയുടെയും സമൃദ്ധി പ്ച്ചക്കറി കൂ്ട്ടായ്മയുടെയും സഹകരണത്തോടെയാണ് ആഴ്ച ചന്ത ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തിലെ കർഷകർ ഉൽപാദിപ്പിക്കുന്ന് ജൈവ പച്ചക്കറികൾ സംഭരിച്ച് കോളിയാടിയിൽ എത്തിച്ചാണ് വിൽപ്പന നടത്തുക. എല്ലാചൊവ്വാഴ്ചയുമാണ് ചന്തയുടെ പ്രവർത്തനം. ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ ആത്താർ നിർവ്വഹിച്ചു. ചടങ്ങിൽ ജനപ്രതിനിധികൾ, കൃഷി ഉദ്യോഗസ്ഥർ കുടുംബശ്രീ, ക്ലസ്റ്റർ പ്രവർത്തകർ, അമ്പലവയൽ കാർഷിക കോളജ് വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു. ആഴ്ച ചന്തയിൽ എത്തിച്ച ഉൽപ്പന്നങ്ങൾ ചൂടപ്പം പോലെയാണ് ആദ്യദിനം വിറ്റ് തീർന്നത്.