മാനന്തവാടി നഗരത്തിലെ പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കെട്ടിടങ്ങൾ ഏത് നിമിഷവും തകർന്ന് വീഴുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് 4 പേർ മരിച്ച വാർത്ത പുറത്ത് വന്നതോടെ സമാനമായ ആശങ്കയിലാണ് മാനന്തവാടിയിലെ നാട്ടുകാർ. 50 വർഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ച് മാറ്റണമെന്നാണ് നാട്ടുകാർ പറയുന്നത്. 50 വർഷത്തിലധികം പഴക്കമുള്ള മാനന്തവാടി ബസ്സ് സ്റ്റാൻഡ് പൊളിച്ച് മാറ്റാൻ സർക്കാറിൽ നിന്ന് ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.കാലപ്പഴക്കം മൂലം അപകട സാധ്യത നിലനിൽക്കുന്ന കെട്ടിടങ്ങൾ പൊളിച്ച് മാറ്റാൻ നഗരസഭ നടപടി സ്വീകരിക്കണമെന്നാണ് നാടുകാർ ആവശ്യപ്പെടുന്നത്
Comments (0)
No comments yet. Be the first to comment!