കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദ്ദീന്‍ ടി യുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍, കല്‍പ്പറ്റ ഫോറസ്റ്റ് റെയിഞ്ച് സംഘങ്ങള്‍ പൊഴുതന കറുവന്‍തോട് ഭാഗത്ത് നടത്തിയ സംയുക്ത പരിശോധനയില്‍ 40 ലിറ്റര്‍ വാഷ് കണ്ടെടുത്തു. വാഷ് സൂക്ഷിച്ച പൊഴുതന കറുവന്‍തോട് സ്വദേശി പട്ടരാട്ടില്‍ വീട്ടില്‍ ഷിജോദ് പി (47)അറസ്റ്റില്‍. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ലത്തീഫ് കെ എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിപോള്‍, പ്രണവ് എസ് എല്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അമൃത എം ബി, ശ്രുതി ലക്ഷ്മി എന്‍ ബി എന്നിവര്‍ പങ്കെടുത്തു. കല്‍പ്പറ്റ JFCM കോടതിയില്‍ ഹാജറാക്കിയ പ്രതിയെ വൈത്തിരി സബ്ബ് ജയിലില്‍ റിമാന്റ് ചെയ്തു.
Comments (0)
No comments yet. Be the first to comment!