നൂറ് കണക്കിന് നിര്‍ധനര്‍ക്ക് കൈത്താങ്ങാവുകയാണ് മാനന്തവാടി പയ്യംപള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആശ്രയ ഡ്രസ്സ് ബാങ്ക്. ഒരു വര്‍ഷത്തിനിടെ പതിനായിരത്തിലധികം വസ്ത്രങ്ങളും മറ്റ് വസ്തുക്കളും ആവശ്യക്കാരിലേക്കെത്തിക്കാന്‍ ആശ്രയ ഡ്രസ് ബാങ്കിന് സാധിച്ചിട്ടുണ്ട്. മാനന്തവാടി പയ്യംപള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ദിശ എജ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് ആശ്രയ ഡ്രസ്സ് ബാങ്ക് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഒരു വർഷം കൊണ്ട് പതിനായിരത്തിലധികം വസ്ത്രങ്ങൾ ഇവർ ആവശ്യക്കാരിലേക്ക് എത്തിച്ചു. കൂടാതെ കളിപ്പാട്ടങ്ങൾ, പഠനോപകരണങ്ങൾ എന്നിവയും എത്തിച്ചും നൽകി. പുസ്തകങ്ങൾ , ബാഗുകൾ , ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിയ ആശ്രയ കേന്ദ്രത്തിൽ എത്തിച്ചാൽ ദിവസങ്ങൾക്കുള്ളിൽ ഇവ ആവശ്യക്കാരുടെ കൈകളിലേക്ക് എത്തിക്കും.  മലപ്പുറം , കോഴിക്കോട് ജില്ലകളിൽ നിന്ന് നിരവധി പേർ ഉൽപ്പന്നങ്ങൾ ഇവിടേക്ക് എത്തിക്കുന്നുണ്ട്. ദിശ എജ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ഫൗണ്ടേഷൻ ട്രസ്റ്റി അരീഷ പി അശോക് സെക്രട്ടറി രജിത എ വി എന്നിവരാണ് ആശ്രയ ഡ്രസ്സ് ബാങ്കിന് നേതൃത്വം നൽകുന്നത്.