ചീയമ്പം പരത്തുവയല്‍ പൗലോസ് (50) നാണ് പരിക്കേറ്റത്. ഞായറാഴ്ച 8 മണിയോടെ ചീയമ്പം ചെറിയ കുരിശ് 56 റോഡില്‍ വച്ചായിരുന്നു അപകടം. നാട്ടുകാരെത്തി പൗലോസിനെ ആശുപത്രിയിലെത്തിച്ചു. പൗലോസിന് തലയ്ക്കും കൈയ്ക്കും കാലിനും സാരമായ പരിക്കേറ്റു. പരിക്കേറ്റ പൗലോസ് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് . അപകടത്തില്‍ സ്‌കൂട്ടര്‍ ഭാഗികമായി തകര്‍ന്നു. ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞയാഴ്ച കബനി ഗിരിയില്‍ ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് കാട്ടുപന്നി ചാടിയതിനെ തുടര്‍ന്ന് അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു
Comments (0)
No comments yet. Be the first to comment!