സുൽത്താൻബത്തേരി മണ്ഡലത്തിൽ എൽ.ഡി.എഫിനായി എം.എസ് വിശ്വനാഥൻ വീണ്ടും മത്സരിക്കും. കഴിഞ്ഞദിവസങ്ങളിൽ ചേർന്ന പാർട്ടിയോഗങ്ങളിൽ ഇത് സംബന്ധി്ച്ച അന്തിമ തീരുമാനമായതായാണ് ലഭിക്കുന്ന വിവരം. അടുത്തദിവസം ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായേക്കും.
സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫിനായി മത്സരിക്കുന്ന സ്ഥാനാർഥിയെ സംബന്ധിച്ച് ധാരണയായതായി സൂചന. കഴിഞ്ഞതവണ മത്സരിച്ച എം.എസ് വിശ്വനാഥൻ തന്നെയായിരിക്കും ഇത്തവണയും മത്സരിക്കുക. കഴിഞ്ഞദിവസം ചേർന്ന് ജില്ലാകമ്മറ്റിയിൽ ഇതുസംബന്ധിച്ച് ധാരണയായതായാണ് ലഭിക്കുന്ന വിവരം. സ്ഥാനാർഥി പ്രഖ്യാപനം ഉടൻഉണ്ടായേക്കും. കഴിഞ്ഞനിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന എം.എസ് വിശ്വനാഥൻ സി.പി.എമ്മിൽ എത്തിയ എൽ.ഡി.എഫിനായി മത്സരിച്ചത്. കഴിഞ്ഞതവണ ഐ.സി ബാലകൃഷണനോട് എം.എസ് വിശ്വനാഥൻ പരാജയപ്പെട്ടിരുന്നു.
Comments (0)
No comments yet. Be the first to comment!