ബൈരക്കുപ്പയിൽനിന്നു മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ്സിലെ യാത്രക്കാരനായിരുന്നു ഇയാൾ. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെയുള്ളവർ ചെറിയ അളവിൽ കഞ്ചാവ് കൊണ്ടുപോയി ചില്ലറ വില്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ വി.എസ്. ദീപുക്കുട്ടന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ സജി മാത്യു, സിവിൽ എക്സൈസ് ഓഫീസർ മനു കൃഷ്ണൻ എന്നിവരും പങ്കെടുത്തു.
Comments (0)
No comments yet. Be the first to comment!